Skip to main content

ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫ്

           കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ താൽക്കാലിക അടിസ്ഥാനത്തിൽ ഇ-ഹെൽത്ത് സപ്പോർട്ടിങ് സ്റ്റാഫിനെ (ഒരു ഒഴിവ്) നിയമിക്കുന്നു. ബി.എസ്‌സി    ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ  ഡിപ്ലോമ അല്ലെങ്കിൽ കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് ഡിപ്ലോമ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള 18-41 വയസ്സുള്ളവർക്ക് അപേക്ഷിക്കാം. സിസിഎൻഎ സർട്ടിഫിക്കറ്റും ഇ ഹെൽത്ത് നെറ്റ്‌വർക്കിങ് സപ്പോർട്ടിൽ രണ്ടുവർഷത്തെ പ്രവൃത്തി പരിചയവും അഭികാമ്യം. പ്രതിമാസ വേതനം 19,000 രൂപ. താൽപര്യമുള്ളവർ തപാൽ മുഖേനയോ നേരിട്ടോ അപേക്ഷകൾ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 28 വൈകിട്ട് അഞ്ച്. അഭിമുഖ തീയതി www.gmckollam.edu.in ൽ പ്രസിദ്ധീകരിക്കും. യോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും പകർപ്പുകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ അഭിമുഖത്തിന് ഹാജരാകണം.

പി.എൻ.എക്‌സ്. 4324/2026

date