Skip to main content

ഹരിതകേരളം മിഷന്‍ ഒന്നാം വാര്‍ഷികം; ജില്ലാതല പരിപാടി 12ന് കുണ്ടംകുഴിയില്‍

ഹരിതകേരളം മിഷന്‍ രൂപീകരിച്ചിതിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല പരിപാടി ഈ മാസം 12ന് ഉച്ചയ്ക്ക് രണ്ടിന് ബേഡഡുക്ക കുണ്ടംകുഴി   മാനസം  ഓഡിറ്റോറിയത്തില്‍ നടക്കും. പി.കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും.  കെ.കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. വാര്‍ഷികത്തോടനുബന്ധിച്ച്  കഴിഞ്ഞ ഒരു വര്‍ഷം  നടന്ന പ്രവര്‍ത്തനങ്ങളുടെ ഫോട്ടോ പ്രദര്‍ശനം, വിവിധ ഉപമിഷനുകളില്‍ നടന്ന പ്രവര്‍ത്തനങ്ങളുടെ അവതരണം, ബേഡകം അരിയുടെ  വിപണനോദ്ഘാടനം എന്നിവ നടക്കും.     ബേഡകം അരിയുടെ വിപണനോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ നിര്‍വഹിക്കും. എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, എം.രാജഗോപാലന്‍, ജില്ലാ കളക്ടര്‍ ജീവന്‍ ബാബു കെ. എന്നിവര്‍ സംസാരിക്കും. ഫോട്ടോ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രാമചന്ദ്രന്‍ നിര്‍വഹിക്കും. ഹരിത ബേഡകം-ഡോക്യുമെന്ററി സ്വിച്ച് ഓണ്‍ കര്‍മ്മം മുന്‍ എംഎല്‍എ പി.രാഘവനും നിര്‍വഹിക്കും. 
 

date