Skip to main content
പനമരം ജനമൈത്രി പോലീസ്, കാപ്പുംച്ചാൽ ഡബ്ല്യു.എം.ഒ ആർട്സ് ആൻഡ് സയൻസ് കോളേജുമായി സഹകരിച്ച് സംഘടിപ്പിച്ച മെഗാ രക്തദാന ക്യാമ്പ് പനമരം പഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്യുന്നു

*മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു*

പനമരം ജനമൈത്രി പോലീസ് കാപ്പുംച്ചാല്‍ ഡബ്ല്യൂ.എം.ഒ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജുമായി സഹകരിച്ച്  മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എന്‍.എസ്.എസ്, എന്‍.സി.സി യൂണിറ്റുകളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ക്യാമ്പ് പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലക്ഷ്മി ആലക്കമുറ്റം ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ഡൊണേഷന്‍ ബാങ്കിലേക്കാണ്  രക്തം ശേഖരിച്ചത്. കോളേജ് വൈസ് പ്രിന്‍സിപ്പല്‍ പി.വി നീതു  അധ്യക്ഷയായ പരിപാടിയില്‍ പനമരം എ.എസ്.ഐ സുബീഷ്, ജനമൈത്രി പോലീസ് പ്രതിനിധി സുരേഷ്, അസിസ്റ്റന്റ് പ്രൊഫസര്‍ സഫീറ, ഡോ. ശുഭ, വിദ്യാര്‍ഥി പ്രതിനിധികളായ സഫുവാന്‍, ഫിദ ഫാത്തിമ എന്നിവര്‍ സംസാരിച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ രക്തദാന ക്യാമ്പില്‍ പങ്കാളികളായി.

date