Skip to main content

*കെട്ടിട നിർമാണ ക്ഷേമനിധി സെസ്സ് അദാലത്ത് ഡിസംബർ 31 വരെ നീട്ടി*

കേരള കെട്ടിട നിർമാണ  ക്ഷേമനിധി ബോർഡിന് കീഴിലുള്ള കെട്ടിട നിർമാണ സെസ്സ് കുടിശ്ശിക പിരിച്ചെടുക്കുന്നതിനുള്ള അദാലത്തിന്റെ കാലാവധി  ഡിസംബർ 31 വരെ നീട്ടി. 2025 മാർച്ച് 31 ന് മുമ്പുള്ള കുടിശ്ശികകൾക്കാണ് ഇളവുകൾ ലഭിക്കുക. ഗാർഹിക കെട്ടിടങ്ങളുടെ സെസ്സ് കുടിശ്ശികയുടെ പലിശ പൂർണമായും ഒഴിവാക്കും. വാണിജ്യ കെട്ടിടങ്ങൾക്ക് പലിശയിൽ 50 ശതമാനം ഇളവ് അനുവദിക്കും. നോട്ടീസ് ലഭിച്ചിട്ടും തുക അടയ്ക്കാത്ത കെട്ടിട ഉടമകൾക്ക് കുടിശ്ശിക തീർപ്പാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം.

 

date