Post Category
*മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് സേവനങ്ങൾക്ക് മൊബൈൽ ആപ്പ്*
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ സേവനങ്ങൾ കൂടുതൽ സുതാര്യവും എളുപ്പവുമാക്കുന്നതിനായി പുതിയ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. മോട്ടോർ തൊഴിലാളികൾക്കും തൊഴിലുടമകൾക്കും വെൽഫെയർ ഫണ്ട് ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ വിവിധ സേവനങ്ങൾ മൊബൈൽ ആപ്പിലൂടെ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ കെ എം ടി ഡബ്ല്യു ഡബ്ല്യു എഫ് ബി തിരഞ്ഞ് ആപ്പ് ഡൗൺലോഡ് ചെയ്യാം. അംശാദായം അടയ്ക്കുന്നതുൾപ്പെടെയുള്ള പ്രധാന സേവനങ്ങൾ ആപ്പ് വഴി ലഭ്യമാകും.
date
- Log in to post comments