Post Category
*ദാക്ഷായണി സ്വയംതൊഴിൽ പദ്ധതി: അപേക്ഷ ക്ഷണിച്ചു*
പട്ടികജാതി വിഭാഗത്തിലെ വനിതകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉറപ്പാക്കുന്ന ദാക്ഷായണി സ്വയംതൊഴിൽ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന അഞ്ചോ അതിൽ അധികമോ വനിതകൾ അംഗങ്ങളായിട്ടുള്ളതും ജില്ലാ രജിസ്ട്രാർ ഓഫീസിൽ / കുടുംബശ്രീയിൽ / തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ സ്വയം സഹായ സംഘങ്ങൾക്കും പുതുതായി സംരംഭം ആരംഭിക്കുന്ന പട്ടികജാതി വിഭാഗം വനിതകൾക്കും (വ്യക്തിഗതം) അപേക്ഷിക്കാം. 21നും 55നുമിടയിൽ പ്രായമുള്ളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം അഞ്ച് ലക്ഷം രൂപയിൽ കവിയരുത്. ഏഴാം ക്ലാസ് പാസായിരിക്കണം. അപേക്ഷകര് ബന്ധപ്പെട്ട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ഒക്ടോബർ 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 04936 203824.
date
- Log in to post comments