Post Category
ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവ്
ഭിന്നശേഷിക്കാരായ മാതാപിതാക്കളെ സംരക്ഷിക്കുന്ന സർക്കാർ ജീവനക്കാർക്ക് പൊതുസ്ഥലമാറ്റത്തിൽ ഇളവും പരിരക്ഷയും അനുവദിച്ച് സർക്കാർ ഉത്തരവ്. ഇതുവരെ ഭിന്നശേഷിക്കാരായ മക്കൾ, ജീവിതപങ്കാളി, സഹോദരി, സഹോദരൻ എന്നിവരെ സംരക്ഷിക്കുന്ന ജീവനക്കാർക്കായിരുന്നു സ്ഥലംമാറ്റത്തിൽ പരിരക്ഷയുണ്ടായിരുന്നത്. മുഖ്യമന്ത്രിയുടെ പോർട്ടൽ വഴി സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് പൊതുസ്ഥലംമാറ്റ വ്യവസ്ഥകളിൽ ഭിന്നശേഷിയുള്ള മാതാവിനെയോ പിതാവിനെയോ സംരക്ഷിക്കുന്ന ജീവനക്കാരെ കൂടി ഉൾപ്പെടുത്തി ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് ഉത്തരവ് ഭേദഗതി വരുത്തിയത്.
പി.എൻ.എക്സ്. 4332/2026
date
- Log in to post comments