Post Category
ലോക ഭക്ഷ്യദിനം സിവിൽസപ്ലൈസ് ദിനമായി ആചരിക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ലോക ഭക്ഷ്യദിനമായ ഒക്ടോബർ 16 സിവിൽസപ്ലൈസ് ദിനമായി ആചരിക്കുമെന്നു മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. തിരുവനന്തപുരം വഴുതക്കാട് മൗണ്ട് കാർമൽ ഹാളിൽ നടക്കുന്ന ലോകഭക്ഷ്യദിന / സിവിൽ സപ്ലൈസ് ദിനാഘോഷ പരിപാടികൾ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മന്ത്രിമാരായ സി.പി. ജോൺ, കെ. മുരളിധരൻ, മേയർ വി.വി. രാജേഷ്, ഡോ. ശശി തരൂർ എം.പി., നഗരസഭാ കൗൺസലർ രാഖി രവികുമാർ തുടങ്ങിയവർ പങ്കെടുക്കും.
ദിനാചരണത്തിന്റെ ഭാഗമായി പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിലെ ജീവനക്കാരുടെ പ്രവർത്തന മികവിനു സംസ്ഥാന അവാർഡുകൾ നൽകും. സപ്ലൈകോയുടെ യു.എൻ-എസ്ഡിജി പഠനറിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്യും. എല്ലാവർഷവും ലോക ഭക്ഷ്യദിനം, സിവിൽ സപ്ലൈസ് ദിനമായി ആചരിക്കുമെന്നും മന്ത്രി അറിയിച്ചു.
പി.എൻ.എക്സ്. 4337/2026
date
- Log in to post comments