Post Category
ആശുപത്രി ദുരന്തനിവാരണ പദ്ധതി; ബോധവത്ക്കരണ ശിൽപശാല നടത്തി
ഭദ്രം - ആശുപത്രി ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയും ആരോഗ്യ വകുപ്പും സംയുക്തമായി സംഘടിപ്പിച്ച ബോധവത്കരണ പരിപാടി കോട്ടയം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ.പി.കെ. സുഷ്മ ഉദ്ഘാടനം ചെയ്തു.
ആശുപത്രികളിലെ ദുരന്ത നിരവാരണ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ട് ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സർക്കാർ ആശുപത്രികളിലെ മെഡിക്കൽ ഓഫീസർമാരും ഡോക്ടർമാരും പങ്കെടുത്തു.
വൈക്കം താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി സൂപ്രണ്ട് ഡോ. ട്വിങ്കിൾ പ്രഭാകരൻ, ഹസാർഡ് അനലിസ്റ്റ് സുസ്മി സണ്ണി, തദ്ദേശ സ്വയം ഭരണവകുപ്പ് ദുരന്തനിവാരണ പ്ലാൻ കോ-ഓർഡിനേറ്റർ ശ്രീനിധി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments