സാമൂഹ്യഐക്യദാർഢ്യപക്ഷം ആചരിച്ചു
ഗാന്ധിജയന്തിയോടനുബന്ധിച്ചു പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സാമൂഹ്യഐക്യദാർഢ്യപക്ഷം ആചരിച്ചു. ജില്ലാതല ഉദ്ഘാടനം പള്ളം ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് നിർവഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സ്വയംതൊഴിൽ പദ്ധതി പ്രകാരമുള്ള ഓട്ടോറിക്ഷകളുടെ താക്കോൽകൈമാറ്റവും ജോഷി ഫിലിപ്പ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. പള്ളം ബ്ലോക്ക് പ്രസിഡന്റ് ലതാകുമാരി സലിമോൻ, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി കരിമ്പന്നൂർ, ജില്ലാ പഞ്ചായത്തംഗങ്ങളായ വിജയമ്മ ബാബു, എം.കെ രാജേഷ്, സിനി മാത്യു, പള്ളം ബ്ലോക്ക് വൈസ് പ്രസിഡന്റ് മിഥുൻ ജി. തോമസ്, സ്ഥിരം സമിതി അധ്യക്ഷ ലിസമ്മ ബേബി, ബ്ലോക്ക് പഞ്ചായത്തംഗം ലിബി ജോസ് ഫിലിപ്പ്, ജില്ലാ വിജിലൻസ് ആൻഡ് മോണിറ്ററി കമ്മിറ്റി അംഗം എ.കെ ബാബു, അസിസ്റ്റന്റ് ജില്ലാ പട്ടികജാതി വികസന ഓഫീസർ പി.ജി. റാണി എന്നിവർ പ്രസംഗിച്ചു.
മാടപ്പള്ളി ബ്ലോക്ക് പട്ടികജാതി വികസന ഓഫീസർ അജിത് ആർ പ്രസാദ്, നർക്കോട്ടിക് സെൽ സീനിയർ സിവിൽ പോലീസ് ഓഫീസർ എം.എൻ. അജയകുമാർ, അഡ്വ. സൗമ്യ എന്നിവർ ക്ലാസുകൾ എടുത്തു.
- Log in to post comments