Skip to main content

അന്താരാഷ്ട്ര വയോജന ദിനാചരണം സംഘടിപ്പിച്ചു

സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്‌നേഹാലയം ഹോമില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര വയോജന ദിനാചരണവും ലോക മാനസികാരോഗ്യ ദിനാചരണവും ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി ബൈജു ഉദ്ഘാടനം ചെയ്തു.  ജില്ലാ ആരോഗ്യവകുപ്പിന്റെയും പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെയും തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും തൃക്കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോസമ്മ മാര്‍ഷല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷീജ എ എല്‍ മുഖ്യപ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡിഎംഒ ഡോ. ബിജു ബി നെല്‍സന്‍ വിഷയാവതരണം നടത്തി.

പരിപാടിയോടനുബന്ധിച്ച് മെഗാ മെഡിക്കല്‍ ക്യാമ്പും വയോജനങ്ങളുടെ മാനസികാരോഗ്യം സംബന്ധിച്ച് ബോധവത്കരണ സെമിനാറും നടന്നു. തുടര്‍ന്ന് ജില്ലാ മെഡിക്കല്‍ ഓഫീസ്, പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, സ്‌കൂള്‍ ഓഫ് നഴ്‌സിങ്, പ്രാക്കുളം എന്‍ എസ് എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലെ ജീവനക്കാരും വിദ്യാര്‍ഥികളും പങ്കെടുത്ത മിഴിവ് സര്‍ഗോത്സവം അരങ്ങേറി. ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ  സ്ഥിരംസമിതി അധ്യക്ഷന്‍ വിജയകുമാര്‍, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി ആര്‍ അനില്‍കുമാര്‍, തൃക്കരുവ ഗ്രാമപഞ്ചായത്തംഗം ശ്രീകുമാര്‍ ഡി, ജില്ലാ സാമൂഹികനീതി ഓഫീസര്‍ എ കെ ഹരികുമാര്‍ നായര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ശ്രീകുമാര്‍ എസ്, സ്ഥാപന സൂപ്രണ്ട് എസ് പ്രദീപ് കുമാര്‍, പാരിപ്പള്ളി മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. പ്രതിഭ എം ടി, തൃക്കടവൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.സീമ വിശ്വനാഥ്, തൃക്കരുവ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.കാര്‍ത്തി, ഷാലിമ ടി, അജിത് കുമാര്‍ ഡി, സന്തോഷ് കുമാര്‍ പി, സന്തോഷ് കുമാര്‍ ആര്‍, ഷിബു കെ, ഷാജി വി എന്നിവര്‍ പങ്കെടുത്തു.
 

 

date