Skip to main content

വെറ്ററിനറി സര്‍ജന്‍ നിയമനം

മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മുഖത്തല ബ്ലോക്കിലെ രാത്രികാല അടിയന്തര സേവനം, ഇത്തിക്കര, ചവറ ബ്ലോക്കുകളിലെ മൊബൈല്‍ യൂണിറ്റുകള്‍ എന്നിവയിലേക്ക് വെറ്ററിനറി സര്‍ജന്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത ബി വി എസ് സി ആന്‍ഡ് എ എച്ച്, കേരള വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. മൊബൈല്‍ യൂണിറ്റുകളിലെ നിയമനത്തിന് എല്‍ എം വി ലൈസന്‍സ് ഉണ്ടായിരിക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ഒക്ടോബര്‍ 22ന് രാവിലെ 11 മുതല്‍ 12.30 വരെ തേവള്ളിയിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടത്തുന്ന അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0474 2793464.
 
 

date