Skip to main content

മൃഗസംരക്ഷണ വകുപ്പ് അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 
മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കര്‍ഷകര്‍ക്ക് മൃഗസംരക്ഷണ വകുപ്പ് നല്‍കുന്ന 2026 ലെ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനതലത്തില്‍  മികച്ച ക്ഷീരകര്‍ഷകന്‍ (ഒരു ലക്ഷം രൂപ), മികച്ച ഡയറി ഫാം-വാണിജ്യാടിസ്ഥാനത്തില്‍ (ഒരു ലക്ഷം രൂപ), മികച്ച സമ്മിശ്ര കര്‍ഷകന്‍ (ഒരു ലക്ഷം രൂപ), മികച്ച പൗള്‍ട്രി കര്‍ഷകന്‍(50000 രൂപ), മികച്ച യുവ കര്‍ഷകന്‍(50000 രൂപ), മികച്ച കര്‍ഷക/സംരംഭക(50000 രൂപ) എന്നീ വിഭാഗങ്ങളിലും ജില്ലതലത്തില്‍ മികച്ച ക്ഷീരകര്‍ഷകന്‍(20000 രൂപ) മികച്ച സമ്മിശ്ര കര്‍ഷകന്‍(10000 രൂപ) എന്നീ വിഭാഗങ്ങളിലുമാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ക്യാഷ് അവാര്‍ഡിനൊപ്പം പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. അപേക്ഷകള്‍ അതത് മൃഗാശുപത്രികളില്‍ ഒക്ടോബര്‍ 22നകം ലഭ്യമാക്കണം. ഫോണ്‍: 0474 2793464.
 

 

date