Skip to main content

മെഡിക്കല്‍ കോളേജില്‍ ഇ- ഹെല്‍ത്ത് സ്റ്റാഫ് നിയമനം

കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഇ-ഹെല്‍ത്ത് സപ്പോര്‍ട്ടിങ് സ്റ്റാഫ് താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത ബി എസ് സി ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ഡിപ്ലോമ/ കമ്പ്യൂട്ടര്‍ നെറ്റ്‌വര്‍ക്കിങ് ഡിപ്ലോമ.  സി സി എന്‍ എ സര്‍ട്ടിഫിക്കറ്റും ഇ ഹെല്‍ത്ത് നെറ്റ്‌വര്‍ക്കിങ് സപ്പോര്‍ട്ടില്‍ രണ്ട് വര്‍ഷത്തെ പരിചയവും അഭികാമ്യം. പ്രായപരിധി 18-41 വയസ്. അപേക്ഷ ഒക്ടോബര്‍ 28ന് വൈകിട്ട് അഞ്ചിനകം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭ്യമാക്കണം. അഭിമുഖത്തീയതി സംബന്ധിച്ച വിവരങ്ങള്‍ക്ക്: www.gmckollam.edu.in.  യോഗ്യത, പ്രവൃത്തിപരിചയം, വയസ് എന്നിവ തെളിയിക്കുന്ന രേഖകളുടെ അസലും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍:   0474  .
 

 

date