Skip to main content

പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിനു കീഴിൽ എറണാകുളം ജില്ലയിൽ ആലുവയിൽ പുതുതായി പണി കഴിപ്പിച്ചിട്ടുള്ള ആൺകുട്ടികളുടെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ പട്ടികജാതി/പട്ടിക വർഗ/മറ്റർഹ / ജനറൽ വിഭാഗം ഒഴിവുകളിലേക്ക് 2026-27 വർഷം പ്രവേശനത്തിനായി ഇ-ഗ്രാൻറ്സ് ആനുകൂല്യം ലഭിക്കുന്ന പോസ്റ്റ് മെട്രിക് / വകുപ്പിൻ്റെ പരിശീലന കോഴ്‌സുകൾക്ക് പഠിക്കുന്നവരോ ആയ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ (പഠിക്കുന്ന സ്ഥാപനത്തിലെ പ്രിൻസിപ്പൽ മേലൊപ്പ് വെച്ച് ) ജാതി, വരുമാനം, നേറ്റിവിറ്റി, സ്വഭാവ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സ്ഥാപനത്തിൽ ഹോസ്റ്റൽ സൗകര്യം ലഭ്യമാണെങ്കിൽ
ടി ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചില്ല എന്ന  സാക്ഷ്യപത്രം സഹിതം 2026 ഒക്ടോബർ 31 ന് മുൻപായി ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് സമർപ്പിക്കേണ്ടതാണ്.
 

വിശദ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും എറണാകുളം ഫോർ ഷോർ റോഡിലുള്ള ആൺകുട്ടികളുടെ ഹോസ്റ്റൽ, എറണാകുളം ജില്ലാ പട്ടികജാതി വികസന ഓഫീസ്(സിവിൽ സ്റ്റേഷൻ, മൂന്നാം നില, കാക്കനാട് ) എന്നിവിടങ്ങളിൽ ബന്ധപ്പെടേണ്ടതാണ്.

ഫോൺ നമ്പർ : 0484-2422256.

date