ആത്രേയകം 2026: കുടുംബശ്രീ വാർഷികാഘോഷം സംഘടിപ്പിച്ചു
മുളന്തുരുത്തി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സി ഡി എസ് ന്റെ 28 മത് വാർഷിക ദിനത്തോടനുബന്ധിച്ച് 'ആത്രേയകം 2026' ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. എറണാകുളം ജില്ലാ മിഷൻ കോർഡിനേറ്റർ ടി എം റെജീന ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ പഞ്ചായത്തിലെ വിവിധ കുടുംബശ്രീ യൂണിറ്റുകളിൽ നിന്നായി 1300 പേർ പങ്കെടുത്തു.
പഞ്ചായത്ത് നിവാസികളിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ചവർ, മികച്ച സംരംഭകർ, മികച്ച ജെ.എൽ.ജി ഗ്രൂപ്പുകൾ, ഓണം ഫെസ്റ്റ് ടാബ്ലോയിൽ പങ്കെടുത്ത സിഡിഎസ് അംഗങ്ങൾ തുടങ്ങിയവരെ ആദരിക്കൽ ചടങ്ങും വിവിധ കലാപരിപാടികളും വാർഷികാഘോഷ ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു.
മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജോ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സിനിമ, സീരിയൽ താരം നിഷ സാരംഗ്, ഹാസ്യതാരം വി. മായ എന്നിവർ മുഖ്യാതിഥികളായി. മുളന്തുരുത്തി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജു അനിൽകുമാർ, സി ഡി എസ് ചെയർപേഴ്സൺ എൻ. ടി കുഞ്ഞുമോൾ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
- Log in to post comments