Post Category
സി-ഡിറ്റിൽ മാധ്യമ കോഴ്സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന സർക്കാർ സ്ഥാപനമായ സി-ഡിറ്റ് (C-DIT) തിരുവനന്തപുരത്ത് വച്ച് ഈ മാസം ആരംഭിക്കുന്ന വിവിധ മീഡിയ കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഇന്റഗ്രേറ്റഡ് കോഴ്സായ ഡിപ്ലോമ ഇൻ ഡിജിറ്റൽ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നീ കോഴ്സുകളിലേക്കാണ് നിലവിൽ ഒഴിവുകളുള്ളത്. താൽപ്പര്യമുള്ളവർ ഒക്ടോബർ 25ന് മുൻപായി കമ്മ്യൂണിക്കേഷൻ കോഴ്സസ് ഡിവിഷനുമായി ബന്ധപ്പെടേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് https://mediastudies.cdit.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ:9961491540, 8547720167
date
- Log in to post comments