Skip to main content

വില്ലേജ് ഓഫീസ് ഉദ്ഘാടനവും, പട്ടയ വിതരണവും

എറണാകുളം ഫൈൻ ആർട്‌സ് ഹാളിനു സമീപം നിർമ്മാണം പൂർത്തിയായ എയർ കണ്ടീഷൻ ചെയ്ത എറണാകുളം സ്‌മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ബഹു.എറണാകുളം എം.എൽ.എ. ടി.ജെ. വിനോദ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ 2026 ഒക്ടോബർ 17 ശനിയാഴ്‌ച  വൈകിട്ട് 3 ന് നിർവ്വഹിക്കുന്നു.

ചടങ്ങിൽ എറണാകുളം  എം..പി. ഹൈബി ഈഡൻ, കൊച്ചി കോർപ്പറേഷൻ മേയർ അഡ്വ.വി.കെ.മിനിമോൾ എന്നിവർ മുഖ്യസാന്നിദ്ധ്യം വഹിക്കുന്നതാണ്.  ജനപ്രതിനിധികൾ, ജില്ലാ കളക്ടർ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), തഹസിൽദാർ, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
 

എറണാകുളം  ഫൈൻ ആർട്സ് ഹാളിനു സമീപമുള്ള സർക്കാർ ഭൂമിയിലാണ് നിർമിതി കേന്ദ്രം പ്ലാൻ ഫണ്ട്‌ ഉപയോഗിച്ച് പുതിയ കെട്ടിടം പണിതിട്ടുള്ളത്.

അന്നേദിവസം എറണാകുളം വില്ലേജ് പാരഡൈസ് നഗർ 24 മുറി കോളനി നിവാസികൾക്ക് പട്ടയവിതരണവും നടത്തപ്പെടുന്നു.

നിർമ്മാണം പൂർത്തിയായ എറണാകുളം വില്ലേജ് ഓഫീസ് പരിസരത്താണ് പ്രസ്‌തുത ചടങ്ങ് സംഘടിപ്പിക്കുന്നത്.

date