Skip to main content

തൃശൂർ ജില്ലയിൽ ആരോഗ്യകേരളം (എൻ.എച്ച്.എം) കീഴിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ദേശീയ ആരോഗ്യ ദൗത്യത്തിൻറെ (എൻ.എച്ച്.എം) കീഴിൽ തൃശൂർ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിൽ കരാർ/ ദിവസവേതന അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

കൗൺസിലർ, മിഡ് ലെവൽ സർവീസ് പ്രൊവൈഡർ (എം.എൽ.എസ്.പി.), സ്റ്റാഫ് നഴ്സ് (പാലിയേറ്റീവ് കെയർ), ഫാർമസിസ്റ്റ്, ലാബ് ടെക്നീഷ്യൻ, ഫിസിയോതെറാപ്പിസ്റ്റ്, മെഡിക്കൽ ഓഫീസർ, ഡെൻറൽ സർജൻ, സ്പെഷ്യലിസ്റ്റ് ഡോക്ടർ (ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ഡെർമറ്റോളജി, സൈക്യാട്രി, ജനറൽ സർജറി, ഓർത്തോപീഡിക്, ഒഫ്താൽമോളജി, അനസ്തറ്റിസ്റ്റ്, ഗൈനക്കോളജി, നെഫ്രോളജി), ഡെൻറൽ സ്പെഷ്യലിസ്റ്റ്, ഓഡിയോളജിസ്റ്റ്, ഡാറ്റാ മാനേജർ (ബ്ലോക്ക് പബ്ലിക്ക് യൂണിറ്റ്), എപ്പിഡെമിയോളജിസ്റ്റ് (ഐ.ഡി.എസ്.പി.), പബ്ലിക് റിലേഷൻസ് ഓഫീസർ, ഓഫീസ് സെക്രട്ടറി, ഡാറ്റ എൻട്രി ഓപ്പറേറ്റർ, അക്കൗണ്ടൻറ്, ലേഡി ഹെൽത്ത് വിസിറ്റർ, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ഡയറ്റീഷ്യൻ, ജെ.എച്ച്.ഐ., സി.എൽ.എം.സി. കോ-ഓർഡിനേറ്റർ, എച്ച്.എ. ഗ്രേഡ് 2 / ക്ലിനിങ്ങ് സ്റ്റാഫ് തുടങ്ങിയ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്.

ജനനത്തീയതി, യോഗ്യത, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മൊബൈൽ നമ്പറും ഇമെയിൽ ഐഡിയും അടങ്ങിയ ബയോഡാറ്റയും സഹിതം ഒക്ടോബർ 28-ന് വൈകിട്ട് അഞ്ചിനകം അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ ആരോഗ്യകേരളം, തൃശ്ശൂർ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷ അയക്കുന്ന കവറിന് മുകളിൽ ഏത് തസ്തികയിലേക്കാണ് അപേക്ഷിക്കുന്നത് എന്ന് നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്. ഇമെയിൽ വഴി ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ലെന്നും പരീക്ഷ/ ഇന്റർവ്യൂ സംബന്ധിച്ച തീയതി പിന്നീട് അറിയിക്കുമെന്നും അധികൃതർ അറിയിച്ചു.
 

date