വാഹനം വാടകയ്ക്ക് നൽകാൻ ക്വട്ടേഷൻ ക്ഷണിച്ചു
വിവര പൊതുജന സമ്പർക്ക വകുപ്പ് തൃശൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഡ്രൈവർ ഇല്ലാതെ (ഇന്ധനം ഉൾപ്പെടെ) അഞ്ച് പേർക്ക് സഞ്ചരിക്കാവുന്ന എ.സി. വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് അംഗീകൃത വാഹന ഉടമകൾ, ഡ്രൈവിങ് ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു.
വാഹനത്തിന് അഞ്ച് വർഷത്തിലധികം പഴക്കം ഉണ്ടാകരുത്. പ്രതിമാസ ഉപയോഗം പരമാവധി 1000 കിലോമീറ്റർ വരെയായിരിക്കും. പ്രതിമാസ വാടക 15,000 രൂപയിൽ കവിയരുത്. 1000 കിലോമീറ്ററിന് മുകളിലുള്ള ഓരോ കിലോമീറ്ററിനുമുള്ള നിരക്ക് ക്വട്ടേഷനിൽ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്.വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, ടാക്സ്, ഫിറ്റ്നസ്, പൊലൂഷൻ സർട്ടിഫിക്കറ്റ്, പെർമിറ്റ്, വാഹന ഉടമയുടെ ഐഡി കാർഡ്, പാൻകാർഡ് തുടങ്ങിയ രേഖകൾ ക്വട്ടേഷനിൽ ഉൾപ്പെടുത്തിയിരിക്കണം.
സീൽ ചെയ്ത ക്വട്ടേഷനുകൾ ഒക്ടോബർ 22-നകം വിവര പൊതുജന സമ്പർക്ക വകുപ്പ്, തൃശൂർ മേഖല ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, ജില്ലാ കളക്ടറേറ്റ്, അയ്യന്തോൾ, തൃശൂർ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഫോൺ: 9567109273.
- Log in to post comments