Post Category
അങ്കണവാടികളിലേക്ക് മുട്ടയും പാലും വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പുഴയ്ക്കൽ ഐ.സി.ഡി.എസ് പ്രോജക്റ്റിന് കീഴിലുള്ള അങ്കണവാടികളിൽ 2026-2027 സാമ്പത്തിക വർഷത്തിൽ പോഷകബാല്യം പദ്ധതിയുടെ ഭാഗമായി മുട്ടയും പാലും വിതരണം ചെയ്യുന്നതിന് ദർഘാസുകൾ ക്ഷണിച്ചു. പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന അടാട്ട്, തോളൂർ, കൈപ്പറമ്പ്, അവണൂർ, മുളങ്കുന്നത്ത്കാവ്, കോലഴി എന്നീ പഞ്ചായത്തുകളിലെ അങ്കണവാടികളിലേക്കാണ് വിതരണം നടക്കുന്നത്. കൂടുതൽ വിവരങ്ങൾ പുഴയ്ക്കൽ ശിശുവികസന പദ്ധതി ഓഫീസിൽ നിന്നും ലഭ്യമാണ്. ഫോൺ: 0487-2307516.
date
- Log in to post comments