Skip to main content

സർവെ റെക്കോർഡുകൾ പരിശോധിക്കാം

അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ ഉൾപ്പെട്ട ബ്ലോക്ക് നമ്പർ-1 നോട് ചേർന്നു വരുന്ന കടൽ പുറമ്പോക്ക് സ്ഥലത്തിന്റെ സർവെ നടപടികൾ കേരള സർവെയും അതിരടയാളവും പ്രകാരം പൂർത്തിയാക്കി. സർവെ റെക്കോർഡുകൾ ആലപ്പുഴ റീസർവെ സൂപ്രണ്ടാഫീസിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ഭൂഉടമസ്ഥർക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ നേരിട്ട് ഹാജരായി പരിശോധന നടത്താം. അപാകതയുള്ള സർവെ റിക്കാർഡുകളിൽ  30 ദിവസങ്ങൾക്കകം ആലപ്പുഴ റീസർവെ സൂപ്രണ്ടിന് ഫോറം നമ്പർ 160-ൽ നേരിട്ട് അപ്പീൽ സമർപ്പിക്കാം. ഫോൺ: 0479 2451554.  (പി ആർ/എ എൽ പി/2687)
 

date