Post Category
കോഴ്സ് പ്രവേശനം
ചെറിയ കലവൂർ അസാപ് കേരള കമ്മ്യൂണിറ്റി സ്കിൽ പാർക്ക് മുഖേന കൊച്ചിൻ ഷിപ്പ്യാർഡിൽ നേരിട്ടുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷിക്കാം. ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ വിഭാഗങ്ങളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടു മാസം ക്ലാസ് മുറിയിലെ പരിശീലനവും നാലു മാസം കൊച്ചിൻ ഷിപ്പ്യാർഡിലെ പ്രായോഗിക പരിശീലനവും ലഭിക്കും. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കൊച്ചിൻ ഷിപ്പ്യാർഡിൽ തൊഴിൽ നേടുന്നതിനുള്ള അവസരവുമുണ്ട്. കേന്ദ്ര സർക്കാർ അംഗീകൃത എൻ.സി.വി.ഇ.ടി. സർട്ടിഫിക്കറ്റും ലഭിക്കും. പരിശീലന കേന്ദ്രം: കാർമൽ പോളിടെക്നിക് കോളേജ്, പുന്നപ്ര.
രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6ac88879788fe1a7329986ad ഫോൺ: 9495999682. (പി ആർ/എ എൽ പി/2688)
date
- Log in to post comments