അക്രെഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ പരിശീലന പദ്ധതി; അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പ് മുഖേന നടപ്പിലാക്കുന്ന അക്രെഡിറ്റഡ് എഞ്ചിനീയർ / ഓവർസിയർ പരിശീലന പദ്ധതി പ്രകാരം ആലപ്പുഴ ജില്ലയിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
യോഗ്യത: സിവിൽ എൻജിനീയറിങ്ങിൽ ബിടെക് / എംടെക് / ഡിപ്ലോമ / ഐടിഐ. പട്ടികജാതി വിഭാഗത്തിൽപ്പെട്ടവർ ആയിരിക്കണം. പ്രായപരിധി: 21 നും 35 നും ഇടയിൽ. ഓണറേറിയം: 18,000 രൂപ.
പ്രധാന നിർദ്ദേശങ്ങൾ: മുൻവർഷങ്ങളിലെ പരിശീലന പദ്ധതികൾ പ്രകാരം 2 വർഷത്തെ പരിശീലനം പൂർത്തീകരിച്ചിട്ടുള്ളവരും, നിലവിൽ യോഗ്യത കോഴ്സ് പഠിച്ചുകൊണ്ടിരിക്കുന്നവരും അപേക്ഷിക്കേണ്ടതില്ല. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച നിശ്ചിത മാതൃകയിലുള്ള അപേക്ഷ നൽകണം.
അവസാന തീയതി: ഒക്ടോബർ 31, വൈകിട്ട് അഞ്ചു വരെ. ആലപ്പുഴ സിവിൽ സ്റ്റേഷൻ അനക്സ് ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നേരിട്ടെത്തി അപേക്ഷ സമർപ്പിക്കണം. അപേക്ഷാ ഫോം ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിൽ ലഭ്യമാണ്. ഫോൺ: 0477-2252548. (പി ആർ/എ എൽ പി/2689)
- Log in to post comments