ലഹരിവിരുദ്ധ അവബോധ ഓട്ടന്തുള്ളല് സംഘടിപ്പിച്ചു
'നശാമുക്ത് ഭാരത് അഭിയാന്' - 'മയങ്ങില്ല കേരളം' പരിപാടിയുടെ ഭാഗമായി കൊല്ലങ്കോട് ബിഎസ്എസ് ഹയര് സെക്കന്ഡറി സ്കൂളില് ലഹരിവിരുദ്ധ അവബോധ ഓട്ടന്തുള്ളല് സംഘടിപ്പിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസിന്റെയും ജില്ലാ പ്രൊബേഷന് ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് നടത്തിയ പരിപാടി കൊല്ലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അശ്വതി ദാസ് ഉദ്ഘാടനം ചെയ്തു. വിമുക്തി മിഷന്റെ 'ജീവിതമാണ് ലഹരി' എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള അവബോധ ഓട്ടന്തുള്ളല് എറണാകുളം അസിസ്റ്റന്റ് എക്സൈസ് ഇന്സ്പെക്ടര് വി. ജയരാജ് അവതരിപ്പിച്ചു.
വാര്ഡ് മെമ്പര് കെ. രവീന്ദ്രന്, ബി.എസ്.എസ് എച്ച്.എസ്.എസ് ഹെഡ്മിസ്ട്രസ് കെ. എന്. രേഖ, പി.ടി.എ പ്രസിഡന്റ് ബാലസുബ്രഹ്മണ്യന്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും പി.ടി.എ വൈസ് പ്രസിഡന്റുമായ ബിന്ദു കെ രാജന്, ജില്ലാ പ്രൊബേഷന് ഓഫീസര് എം. മിഥുല തുടങ്ങിയവര് പങ്കെടുത്തു.
- Log in to post comments