Skip to main content

ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കോ-ഓഡിനേറ്റര്‍ നിയമനം

സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളില്‍ ക്ലസ്റ്റര്‍ റിസോഴ്സ് സെന്റര്‍ കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത, അപേക്ഷാ ഫോമിന്റെ മാതൃക തുടങ്ങിയ വിവരങ്ങള്‍ www.ssakerala.in ലും എസ്.എസ്.കെ ജില്ലാ ഓഫീസിലെ നോട്ടീസ് ബോര്‍ഡിലും ലഭ്യമാണ്.ഒക്ടോബര്‍ 23ന് വൈകിട്ട് അഞ്ചിനകം പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനയോ 'ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രോജക്ട് ഓഫീസ്, എസ്.എസ്.കെ, സിവില്‍ സ്റ്റേഷന്‍, പാലക്കാട് - 1' എന്ന വിലാസത്തില്‍ എത്തിക്കണം. ഫോണ്‍: 0491 2505995.

date