Post Category
*സ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം 29 ന്*
കൈത്തറി വസ്ത്രങ്ങളുടെ പ്രചരണാർത്ഥം കൈത്തറി വസ്ത്ര ഡയറക്ട്രേറ്റിന്റെയും ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജില്ലാതല ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 29 ന് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെയാണ് മത്സരം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാം. താത്പര്യമുള്ള വിദ്യാർത്ഥികൾ സ്കൂൾ പ്രധാനാധ്യാപകന്റെ സാക്ഷ്യപത്രം സഹിതം നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ഒക്ടോബർ 24 ന് വൈകിട്ട് അഞ്ചിനകം ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി താലൂക്ക് വ്യവസായ ഓഫീസ്, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് എന്നിവിടങ്ങളിൽ സമർപ്പിക്കണം. ഫോൺ: 04936 202485, 8089650133, 9526765824, 9961063090, 8111892145.
date
- Log in to post comments