Skip to main content

താല്‍പ്പര്യപത്രം ക്ഷണിച്ചു

പത്തനംതിട്ട ജില്ല പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള തെരുവുനായ്ക്കളെ പിടിച്ച് എ.ബി.സി. കേന്ദ്രത്തില്‍ എത്തിച്ച് വന്ധ്യകരണം നടത്തി ആവശ്യമായ ശുശ്രൂഷയും പേവിഷ പ്രതിരോധ കുത്തിവെപ്പും നല്‍കി നിബന്ധനകള്‍പ്രകാരം പിടിച്ചെടുത്ത സ്ഥലത്തുതന്നെ തിരികെ തുറന്നുവിടുന്നതിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള ഏജന്‍സികളില്‍ നിന്ന് താല്‍പ്പര്യപത്രം ക്ഷണിച്ചു. ഡെപ്യൂട്ടി ഡയറക്ടര്‍ (എ.എച്ച്.), ജില്ല മൃഗസംരക്ഷണ ഓഫീസ്, ജില്ല വെറ്ററിനറി കോംപ്ലക്സ്, പത്തനംതിട്ട എന്ന വിലാസത്തില്‍ ഒക്ടോബര്‍ 30 വൈകിട്ട് നാലിനു മുമ്പ് താല്‍പ്പര്യപത്രം സമര്‍പ്പിക്കണം. വെബ്സൈറ്റ്: www.awbi.gov.in  . ഫോണ്‍: 0468 2322762.

date