പട്ടികജാതി വിഭാഗക്കാര്ക്ക് പരിശീലന പദ്ധതിയിലേക്ക് അപേക്ഷിക്കാം
പട്ടികജാതി വികസന വകുപ്പില് അക്രെഡിറ്റഡ് എഞ്ചിനീയര്/ഓവര്സീയര് പരിശീലന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവില് എഞ്ചിനീയറിംഗില് ബി.ടെക്/എം.ടെക്/ഡിപ്ലോമ/ഐ.ടി.ഐ വിദ്യാഭ്യാസ യോഗ്യതയുളള പട്ടികജാതി വിഭാഗക്കാര്ക്കാണ് വകുപ്പില് പരിശീലനത്തിന് അവസരം. പ്രായപരിധി 21-35 വയസ്. മുന് വര്ഷങ്ങളിലെ പരിശീലന പദ്ധതികള് പ്രകാരം രണ്ട് വര്ഷം പരിശീലനം പൂര്ത്തിയാക്കിയവരെ പരിഗണിക്കില്ല. യോഗ്യത കോഴ്സ് വിജയകരമായി പൂര്ത്തിയാക്കിവര് മാത്രം അപേക്ഷിച്ചാല് മതി. പ്രതിമാസ ഓണറേറിയം 18,000 രൂപ. ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്ട്ടിഫിക്കറ്റുകളുടെ പകര്പ്പ്, ഫോട്ടോ സഹിതം പത്തനംതിട്ട ജില്ലാ പട്ടികജാതി വികസന ഓഫീസില് ഒക്ടോബര് 31 വൈകിട്ട് അഞ്ചിനു മുമ്പ് അപേക്ഷ സമര്പ്പിക്കണം. അപേക്ഷ ഫോം ജില്ലാ, ബ്ലോക്ക്, നഗരസഭ പട്ടികജാതി വികസന ഓഫീസുകളില് ലഭിക്കും. ഫോണ്: 0468 2322712.
- Log in to post comments