Skip to main content
കരുത്ത്- വനിത അസ്ഥിമിത്ര ക്യാമ്പ് ഉദ്ഘാടനം കാഞ്ഞീറ്റുകര സാമൂഹകാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ നിര്‍വഹിക്കുന്നു

അയിരൂര്‍ ഗ്രാമപഞ്ചായത്തില്‍ കരുത്ത്- വനിത അസ്ഥിമിത്ര ക്യാമ്പ് സംഘടിപ്പിച്ചു

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കാഞ്ഞീറ്റുകര സാമുഹികാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ കരുത്ത്- വനിത അസ്ഥിമിത്ര ക്യാമ്പും ബോധവല്‍ക്കരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞീറ്റുകര സാമൂഹകാരോഗ്യ കേന്ദ്രത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രന്‍ നായര്‍ നിര്‍വഹിച്ചു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുഴിവേലി ചടങ്ങില്‍ അധ്യക്ഷനായി. അസ്ഥിസാന്ദ്രത പരിശോധനയായ ബി.എം.ഡി സ്‌കാന്‍, വാതരോഗ നിര്‍ണയം, രക്തപരിശോധന, അസ്ഥിരോഗ വിദഗ്ധരുടെ പരിശോധന, സൗജന്യ മരുന്നു വിതരണം, ആര്‍ത്തവവിരാമവും ജീവിതശൈലിയും സംബന്ധിച്ച ബോധവല്‍ക്കരണം എന്നിവയാണ് ക്യാമ്പിലൂടെ നല്‍കുന്നത്. വാര്‍ഡ് ഒന്ന്, രണ്ട്, പതിനാല്, പതിനാറ് എന്നീ വാര്‍ഡുകളിലുള്ളവര്‍ക്കായി ഒക്ടോബര്‍ 22 ന് തടിയൂര്‍ വായനശാലയിലും, വാര്‍ഡ് മൂന്ന്, നാല്, അഞ്ച്, ആറ് എന്നിവര്‍ക്കായി 29 ന് പ്ലാങ്കമണ്‍ സബ്സെന്ററിലും, വാര്‍ഡ് ഏഴ്, എട്ട്, ഒന്‍പത്, പത്ത് എന്നിവര്‍ക്കായി നവംബര്‍ 12 ന് കോറ്റാത്തൂര്‍ സബ്സെന്ററിലും തുടര്‍ന്നുള്ള ക്യാമ്പുകള്‍ നടക്കും. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ബി നായര്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സാംകുട്ടി അയ്യകാവില്‍, വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ സന്തോഷ് ജോസഫ്, ബ്ലോക്ക് അംഗം അനുരാധ ശ്രീജിത്ത്, വാര്‍ഡ് അംഗങ്ങളായ ബോബന്‍ ടി ചാണ്ടി, അബിനു മത്തായി, രേണുക സജികുമാര്‍, ലിസി സാമൂവേല്‍, അമ്പിളി പ്രഭാകരന്‍ നായര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ മണികണ്ഠന്‍, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ജിനു തോമസ്, ഡോ. രജനി കൃഷ്ണന്‍ നായര്‍, ഡോ. ജെയ്സണ്‍ തോമസ്, എന്നിവര്‍ പങ്കെടുത്തു.

date