Post Category
എഡ്യൂക്കേറ്റേഴ്സ് പാനലിലേക്ക് അപേക്ഷിക്കാം
കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിയിലെ എഡ്യൂക്കേറ്റേഴ്സ് തസ്തികയിലെ ഒഴിവുകളിലേയ്ക്ക് പാനൽ തയ്യാറാക്കാൻ എല്ലാ ജില്ലകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ബിരുദം / ബിരുദാനന്തര ബിരുദം, യു പി എസ് സി സിവിൽ സർവീസ് മെയിൻസ് പരീക്ഷയിലെ വിജയം എന്നിവയാണ് യോഗ്യത. സിവിൽ സർവീസ് അഭിമുഖത്തിൽ പങ്കെടുത്തവരായിരിക്കണം. കരാർ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷകൾ ഡയറക്ടർ, സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരള, അനത്തറ ലെയിൻ, ചരച്ചിറ, കവടിയാർ പി.ഒ., തിരുവനന്തപുരം 695003 വിലാസത്തിൽ നവംബർ അഞ്ച് വൈകിട്ട് അഞ്ചിനകം സമർപ്പിക്കണം. വിവരങ്ങൾക്ക്: വെബ്സൈറ്റ്: https://kscsa.org, ഇമെയിൽ: directorccek@gmail.com, ഫോൺ : 0471 2313065, 8281098863.
പി.എൻ.എക്സ്. 4356/2026
date
- Log in to post comments