സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം; സർക്കാർ നാലംഗ കമ്മിറ്റി രൂപീകരിച്ചു
സംസ്ഥാനത്തെ ബസ് സർവീസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട പരാതികളും പ്രിയദർശിനി സർവീസുകൾ സംബന്ധിച്ച് സ്വകാര്യ ബസ് ഉടമകളുടെ സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങളും പഠിക്കാൻ സർക്കാർ നാലംഗ കമ്മിറ്റി രൂപീകരിച്ചു.
സ്റ്റേറ്റ് ട്രാൻസ്പോർട്ട് അതോറിറ്റി (എസ്.ടി.എ) അംഗം കെ. സുരേഷ് ബാബുവാണ് കമ്മിറ്റിയുടെ ചെയർമാൻ. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർ സി.വി.എം ഷെരീഫാണ് കൺവീനർ. കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻസ്) ജി.പി പ്രദീപ് കുമാർ, നാഷണൽ ട്രാൻസ്പോർട്ടേഷൻ പ്ലാനിങ് ആൻഡ് റിസർച്ച് സെന്റർ (നാറ്റ്പാക്) ടെക്നിക്കൽ ഓഫിസർ ആർ.ജെ സഞ്ജയ് എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിൽ ബന്ധപ്പെട്ടവരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ ശേഷം പരമാവധി ആറ് ആഴ്ചയ്ക്കുള്ളിൽ സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം. ഗതാഗത സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.
പി.എൻ.എക്സ്. 4364/2026
- Log in to post comments