Post Category
തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടി
നൈപുണ്യ വികസന പരിശീലന സ്ഥാപനമായ അസാപ് കേരളയുടെ നേതൃത്വത്തിൽ, കൊച്ചിൻ ഷിപ്പ്യാർഡിൽ നേരിട്ടുള്ള പ്രായോഗിക പരിശീലനം ഉൾപ്പെടുന്ന ആറുമാസത്തെ തൊഴിൽ അധിഷ്ഠിത പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഐ.ടി.ഐ. ഷീറ്റ് മെറ്റൽ, വെൽഡർ, ഫിറ്റർ എന്നീ ട്രേഡുകളിൽ വിജയിച്ചവർക്ക് അപേക്ഷിക്കാം. രണ്ടു മാസം ക്ലാസ് മുറിയിലെ പരിശീലനവും നാലു മാസം കൊച്ചിൻ ഷിപ്പ്യാർഡിലെ പ്രായോഗിക പരിശീലനവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9495999682. രജിസ്റ്റർ ചെയ്യാൻ: https://form.svhrt.com/6ac88879788fe1a7329986ad
date
- Log in to post comments