Skip to main content

തെരുവ്‌നാടകം, ഹ്രസ്വചിത്രം എന്‍ട്രികള്‍ 15 വരെ നല്‍കാം

റോഡ്‌സുരക്ഷാ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ റോഡ് സുരക്ഷാബോധവല്‍ക്കരണത്തിനായി   ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുന്നതിന്  തെരുവ്‌നാടകത്തിനും ഹ്രസ്വ ചിത്ര മത്സരങ്ങള്‍ക്കുമുള്ള എന്‍ട്രികള്‍ സ്വീകരിക്കുന്നതിനുളള തീയതി നീട്ടി.  ഈ മാസം  15 വരെ എന്‍ട്രികള്‍ ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. റോഡ്‌സുരക്ഷ സംബന്ധിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ നിന്നും ലഭിക്കും.  ഫോണ്‍ 04994 255145.
 

date