Post Category
വ്യക്തിവിവരങ്ങള് നല്കണം
പെന്ഷന് നിരസിക്കപ്പെട്ടവര് വ്യക്തിവിവരങ്ങള് നല്കണം
ജില്ലയില് സാമൂഹ്യ സുരക്ഷാ ക്ഷേമപെന്ഷന് മസ്റ്ററിങ് നടത്തിയിട്ടും പെന്ഷന് നിരസിക്കപ്പെട്ട ഗുണഭോക്താക്കള് അടിയന്തിരമായി അതത് പെന്ഷന് അധിക്യതരെ ബന്ധപ്പെട്ട് വ്യക്തിവിവരങ്ങള് സമര്പ്പിക്കണം. ഡെമോഗ്രാഫിക് ഓഥന്റിക്കേഷന് പൂര്ത്തീകരിച്ചിട്ടില്ല എന്ന് അറിയിപ്പ് ലഭിച്ച ഗുണഭോക്താക്കളാണ് അതത് ഓഫീസുകളുമായി ബന്ധപ്പെട്ട് വ്യക്തിവിവരങ്ങള് സമര്പ്പിക്കേണ്ടത്. സാമൂഹ്യ സുരക്ഷാ പെന്ഷന് ഗുണഭോക്താക്കള് അതത് തദ്ദേശഭരണ സ്ഥാപനങ്ങളിലും ക്ഷേമ പെന്ഷന് വാങ്ങുന്നവര് അതത് ക്ഷേമനിധി ബോര്ഡുകളിലുമാണ് ഓഥന്റിക്കേഷന് പൂര്ത്തിയാക്കേണ്ടത്.
date
- Log in to post comments