Post Category
പോരുവഴിയില്‍ പേവിഷബാധ പ്രതിരോധ കുത്തിവയ്പ് നാലാംഘട്ട ക്യാമ്പ്
പേവിഷബാധ വിമുക്ത കേരളം പ്രതിരോധ കുത്തിവെയ്പ്പ് നാലാംഘട്ട യജ്ഞത്തിന്റെ ഭാഗമായി പോരുവഴി ഗ്രാമപഞ്ചായത്തില്‍ വളര്‍ത്തുനായ/ പൂച്ച എന്നിവയ്ക്ക് കുത്തിവയ്പ്പ് നല്‍കും.
ഒക്ടോബര്‍ 17 രാവിലെ 11 മുതല്‍ 12 വരെ വെറ്ററിനറി സബ് സെന്റര്‍, മലനട, പുളിന്തിട്ട എന്നിവിടങ്ങളിലും ക്യാമ്പ് ഉണ്ടായിരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 19-ന് രാവിലെ 10 മുതല്‍ 11 വരെ കമ്പലടി വെറ്ററിനറി സബ്‌സെന്ററിലും കുത്തിവയ്പ്പ് നടക്കും.
ക്യാമ്പുകളില്‍ എത്തുന്ന വളര്‍ത്തുനായ/പൂച്ച ഒന്നിന് 55 രൂപ നിരക്കില്‍ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കേണ്ടതാണ്. തുടര്‍ന്ന് ലഭിക്കുന്ന സര്‍ട്ടിഫിക്കേറ്റ് പഞ്ചായത്തില്‍ ഹാജരാക്കി വളര്‍ത്തു മൃഗങ്ങളുടെ ലൈസന്‍സ് കൈപ്പറ്റാം.
date
- Log in to post comments