Skip to main content

തൃശ്ശൂർ ജില്ലയിൽ ഉൾനാടൻ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി: പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ നിയമനത്തിന് വാക്ക്-ഇൻ-ഇന്റർവ്യൂ

 

 

ഫിഷറീസ് വകുപ്പ് വഴി തൃശ്ശൂർ ജില്ലയിൽ ചാലക്കുടി-കൊടുങ്ങല്ലൂർ പുഴ കേന്ദ്രീകരിച്ച് നടപ്പിലാക്കുന്ന ഉൾനാടൻ ജല ആവാസ വ്യവസ്ഥ മത്സ്യസമ്പത്ത് സംരക്ഷണ പദ്ധതി 2026-27-ലേക്ക് പ്രോജക്ട് കോ-ഓർഡിനേറ്ററെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 1340 രൂപ പ്രതിദിന വേതന നിരക്കിലാണ് നിയമനം (പ്രതിമാസം പരമാവധി 23 ദിവസം). 

 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും, സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പും അനുബന്ധ രേഖകളും സഹിതം ഒക്ടോബർ 29-ന് രാവിലെ 11-ന് തൃശ്ശൂർ പള്ളിക്കുളത്ത് പ്രവർത്തിക്കുന്ന ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 

 0487 2441132.

date