Post Category
തുല്യതാ പഠനം: പ്രവേശനോല്‍സവം ഇന്ന്
സംസ്ഥാന സാക്ഷരതാ മിഷന്റെ പത്താംതരം- ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്സുകളിലേക്കുള്ള പ്രവേശനോല്‍സവം ഇന്ന് (ജനുവരി ആറ്) ആരംഭിക്കും. പത്താംതരം സംസ്ഥാനതല 13-ാം ബാച്ചിന്റെയും ഹയര്‍ സെക്കന്‍ഡറി നാലാം ബാച്ചിലേക്കുമുള്ള ക്ലാസുകളാണ് നാളെ തുടങ്ങുന്നത്. ജില്ലയില്‍ വിവിധ ബ്ലോക്ക് തലങ്ങളിലായാണ് പ്രവേശനോല്‍സവം നടക്കുക. പത്താംതരത്തില്‍ 3156 പേരും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ 2201 പേരും പ്രവേശനത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 10 മാസം ദൈര്‍ഘ്യമുള്ള കോഴ്സില്‍ പത്താംതരത്തില്‍ ഒമ്പത് വിഷയങ്ങളും ഹയര്‍ സെക്കന്‍ഡറി തലത്തില്‍ കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാഗങ്ങളിലായി ആറ് വിഷയങ്ങളുമാണ് സിലബസില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഭരണഘടന സാക്ഷരതാ വിദ്യാഭ്യാസ പരിപാടിയിലൂടെയാണ് പ്രവേശനോല്‍സവം നടത്തുന്നത്.
date
- Log in to post comments