Post Category
കുടുംബശ്രീ അയൽക്കൂട്ടങ്ങൾക്ക് 1.79 കോടി രൂപയുടെ വായ്പ വിതരണം ചെയ്തു
നെല്ലായ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്സിലെ അയൽക്കൂട്ടങ്ങൾക്ക് കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ (കെ.എസ്.ബി.സി.ഡി.സി) അനുവദിച്ച വായ്പയുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മുനീറ ബാനു നിർവ്വഹിച്ചു. 33 അയൽക്കൂട്ടങ്ങളിലായി 197 അംഗങ്ങൾക്ക് സംരംഭകത്വ പ്രവർത്തനങ്ങൾക്കായി ആകെ 1,79,25,000/- രൂപയാണ് വായ്പയായി വിതരണം ചെയ്തത്. ചടങ്ങിൽ സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദിര അധ്യക്ഷയായി. കെ.എസ്.ബി.സി.ഡി.സി മാനേജർ മിനി, സി.ഡി.എസ് വൈസ് ചെയർപേഴ്സൺ രമ , അക്കൗണ്ടന്റ് കൃഷ്ണദാസൻ എന്നിവർ സംസാരിച്ചു.
date
- Log in to post comments