Post Category
ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ഒക്ടോബർ 29 ന്
കോഴിക്കോട് ജില്ലാ പ്രവാസി പരാതി പരിഹാര സമിതി യോഗം ഒക്ടോബർ 29 ന് വൈകിട്ട് നാലിന് ജില്ലാ കളക്ടറുടെ ചേംബറിൽ ചേരും. യോഗത്തിൽ പരിഗണിക്കേണ്ട പരാതികൾ ഒക്ടോബർ 27 ന് വൈകിട്ട് അഞ്ചിനകം തദ്ദേശ സ്വയംഭരണ വകുപ്പ് കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ നേരിട്ടോ തപാലായോ ഇമെയിൽ മുഖേനെയോ സമർപ്പിക്കാം. പരാതിയിൽ 'ജില്ലാതല പ്രവാസി പരാതി പരിഹാര സമിതിയിലേക്കുള്ള പരാതി' എന്ന് പ്രത്യേകം സൂചിപ്പിക്കേണ്ടതാണ്.
പരാതി സമർപ്പിക്കേണ്ട വിലാസം : കൺവീനർ, ജില്ലാ തല പ്രവാസി പരാതി പരിഹാര സമിതി & ഡെപ്യൂട്ടി ഡയറക്ടർ ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ്, സിവിൽ സ്റ്റേഷൻ പി.ഒ, കോഴിക്കോട് - 673020
ഇമെയിൽ : jdlsgdkzd@gmail.com
ഫോൺ: 0495-2371916, 2371799
date
- Log in to post comments