Skip to main content
കുന്നമണി അംബേദ്കർ ഗ്രാമം പദ്ധതി

കുന്നമണി അംബേദ്കർ ഗ്രാമം പദ്ധതി പ്രവൃത്തികൾ പുരോഗമിക്കുന്നു*

പട്ടഞ്ചേരി ഗ്രാമപഞ്ചായത്തിലെ കുന്നമണി പട്ടികജാതി നഗറിൽ അംബേദ്കർ ഗ്രാമം പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ചിറ്റൂർ നിയോജകമണ്ഡലത്തിലെ 2025-2026 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കോളനികളുടെ അടിസ്ഥാന സൗകര്യ വികസനവും ജീവിതനിലവാരം ഉയർത്തലും ലക്ഷ്യമിട്ട് ഒരു കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുമേഖലാ സ്ഥാപനമായ കെൽ (കേരള ഇലക്ട്രിക്കൽ ആന്റ് അലൈഡ് എൻജിനീയറിങ് കമ്പനി ലിമിറ്റഡ്) നിർവഹണ ഏജൻസിയായ പദ്ധതിയുടെ പ്രവൃത്തികൾ കഴിഞ്ഞ ജൂലൈയിലാണ് ആരംഭിച്ചത്. 22 വീടുകളുടെ അറ്റകുറ്റപ്പണികൾ, റോഡ് കോൺക്രീറ്റിങ്, കുന്നമണി കാവ് നവീകരണം, ഡ്രൈനേജ്, സംരക്ഷണ ഭിത്തി നിർമാണം എന്നിവയാണ് നടക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ പ്രദേശത്തെ 35-ഓളം കുടുംബങ്ങൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.

 

date