Post Category
ഗതാഗത നിയന്ത്രണം
വടകര നിയോജകമണ്ഡലത്തിലെ ഓർക്കാട്ടേരി - ചോറോട് റോഡിലെ ഇല്ലത്ത് പാലം അപകടാവസ്ഥയിലായതിനാൽ പാലത്തിലൂടെയുള്ള വലിയ വാഹനങ്ങളുടെയും ഭാരം കയറ്റിയ ചെറിയ വാഹനങ്ങളുടെയും ഗതാഗതം നിരോധിച്ചിരിക്കുന്നു. പാലത്തിലൂടെ ചെറിയ വാഹനങ്ങൾ പതുക്കെ പോകേണ്ടതാണ്. വടകരയിൽ നിന്നും ഓർക്കാട്ടേരി - നാദാപുരം ഭാഗത്തേക്ക് പോകുന്ന ബസുകളും വലിയ വാഹനങ്ങളും ഭാരം കയറ്റിയ ചെറിയ വാഹനങ്ങളും പാലം വഴി കടന്നു പോകാതെ കൈനാട്ടി വഴി പോകേണ്ടതാണെന്ന് പൊതുമരാമത്ത്(പാലങ്ങൾ) എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
date
- Log in to post comments