ഊട്ടറ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കൊല്ലങ്കോട്, പുതുനഗരം പ്രദേശങ്ങളെ ബന്ധിപ്പിച്ച് ഗായത്രിപുഴയ്ക്ക് കുറുകെയുള്ള ഊട്ടറ പുതിയ പുഴപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. കിഫ്ബി ഫണ്ടിൽ നിന്ന് 7.67 കോടി രൂപ ചെലവഴിച്ച് റോഡ്സ് & ബ്രിഡ്ജസ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡാണ്കാ ലപ്പഴക്കം ചെന്ന പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമ്മിക്കുന്നത്.
ഇരുവശത്തും ഫുട്ട്പാത്തോടുകൂടി 11.05 മീറ്റർ വീതിയിലും 190.58 മീറ്റർ നീളത്തിലുമാണ് പാലം പണിയുന്നത്. ഇതിൽ 61.44 മീറ്റർ നീളമുള്ള പാലവും, കൊല്ലങ്കോട് വശത്ത് 58.12 മീറ്റർ, പുതുനഗരം വശത്ത് 71.82 മീറ്റർ നീളമുള്ള അപ്രോച്ച് റോഡുകളും ഉൾപ്പെടുന്നു. നിലവിൽ ഫൗണ്ടേഷൻ, പിയർ, പിയർ ക്യാപ്പ്, ഗർഡർ, ക്രോസ്സ് ബീം എന്നിവയുടെ നിർമ്മാണം പൂർത്തിയായി. ഡെക്ക് സ്ലാബിന്റെയും അപ്രോച്ച് റോഡിന്റെ സംരക്ഷണ ഭിത്തിയുടെയും പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്.
- Log in to post comments