Skip to main content

 സോളാര്‍ പാനല്‍ ഉദ്ഘാടനം ഇന്ന്

   തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് സൗരോര്‍ജ്ജ  പാനല്‍ ഇന്ന് (8) രാവിലെ 10.30 ന് ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും.  ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ അധ്യക്ഷത വഹിക്കും.      തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോകബാങ്ക് ധനസഹായത്തോടെ 13.2 ലക്ഷം രൂപ ചെലവഴിച്ച് 20 കിലോവാട്ട്‌സിന്റെ ഓണ്ഗ്രിംഡ് സോളാര്‍ പാനലാണ് പഞ്ചായത്ത് കെട്ടിടത്തില്‍ സ്ഥാപിച്ചിരിക്കുന്നത്.  പഞ്ചായത്ത് ഓഫീസ് ആവശ്യത്തിനുള്ള വൈദ്യുതി ഉപയോഗം കഴിഞ്ഞ് മിച്ച്ം വരുന്ന വൈദ്യുതി കെ.എസ്.ഇ ബി.ക്ക് കൈമാറും.  

    

date