എം.ഫാം. കോഴ്സ് സ്പോട്ട് അലോട്ട്മെന്റ്
2026-27 അധ്യയന വർഷത്തെ എം.ഫാം. കോഴ്സ് പ്രവേശനത്തിന് വിവിധ സർക്കാർ മെഡിക്കൽ കോളജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അലോട്ട്മെന്റ് അതത് കോളജുകളിൽ നടത്തും. കണ്ണൂർ സർക്കാർ മെഡിക്കൽ കോളജിലെ ഒഴിവുള്ള 13 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് ഒക്ടോബർ 24 രാവിലെ 11.30നും കോഴിക്കോട് സർക്കാർ മെഡിക്കൽ കോളജിലെ ഒഴിവുള്ള 2 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 26 രാവിലെ 11.30നും തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒഴിവുള്ള 14 സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് 30 രാവിലെ 11.30നും നടത്തും. പ്രസ്തുത കോളജുകളിൽ ഇനി വരുന്ന ഒഴിവുകൾ കൂടി അതത് തീയതികളിൽ നടത്തുന്ന സ്പോട്ട് അലോട്ട്മെന്റിലൂടെ നികത്തും. അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേദിവസം തന്നെ നിശ്ചിത ഫീസ് അടച്ച് ആവശ്യമായ രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. വിവരങ്ങൾക്ക്: www.dme.kerala.gov.in.
പി.എൻ.എക്സ്. 4379/2026
- Log in to post comments