എ ഐ അധിഷ്ഠിത എക്സ്റേ പരിശോധന: ക്ഷയരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു
ജില്ലാ ക്ഷയരോഗ കേന്ദ്രവും കെ.എം.സി.ടി. മെഡിക്കല്‍ കോളേജും സംയുക്തമായി ചൂലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സഹകരണത്തോടെ പൂളക്കോട് എ ഐ അധിഷ്ഠിത ക്ഷയരോഗ നിര്‍ണയ എക്സ്റേ പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ നിര്‍വ്വഹിച്ചു.
ചടങ്ങില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എ.പി. ബിജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അജിത, അനിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ പി. മജ്നു, എം. സുധീര്‍ എന്നിവര്‍ പങ്കെടുത്തു. കെ.എം.സി.ടി. മെഡിക്കല്‍ കോളേജ് സീനിയര്‍ റസിഡന്റ് ഡോ. ഡി. അമൃത, എക്സ്റേ ടെക്നീഷ്യന് എം.കെ. ജിഷ്ണു, മെഡിക്കല്‍ കോളേജ് ടി.ബി. യൂണിറ്റ് സീനിയര്‍ ട്രീറ്റ്മെന്റ് സൂപ്പര്‍വൈസര്‍ കെ. റസീന എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
ആധുനിക എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എക്സ്റേ പരിശോധനയിലൂടെ വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ക്ഷയരോഗ സാധ്യത കൃത്യമായി കണ്ടെത്താന്‍ സാധിക്കും. ക്യാമ്പിലൂടെ രോഗസാധ്യത കണ്ടെത്തുന്നവരെ തുടര്‍ പരിശോധനകള്‍ക്കായി ഉന്നത സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലേക്ക് റഫര്‍ ചെയ്യും. മുക്കം മേഖലയില്‍ ക്ഷയരോഗ നിര്‍ണയം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഇത്തരം അത്യാധുനിക പരിശോധനകള്‍ വരും ദിവസങ്ങളിലും വ്യാപകമായി സംഘടിപ്പിക്കും.
- Log in to post comments