Post Category
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര് ഹാജി
മലപ്പുറം ജില്ലയിലെ ഉയർന്ന ജനസംഖ്യയും അസന്തുലിതാവസ്ഥയും പരിഗണിച്ച് ജില്ലയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ ജബ്ബാര് ഹാജി ആവശ്യപ്പെട്ടു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉയർന്ന ജനസംഖ്യയുള്ള മലപ്പുറത്ത് കൂടുതൽ ആശുപത്രികളും സ്കൂളുകളും റോഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. കൂടാതെ, ഏറ്റവും കൂടുതൽ പ്രവാസികളുള്ള ജില്ലയെന്ന നിലയിൽ പ്രവാസികൾക്കായി പ്രത്യേക പാക്കേജ് തയ്യാറാക്കണമെന്നും, സർക്കാർ വകുപ്പുകളും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള ഏകോപനം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജില്ലയുടെ വികസനത്തിനായി ആസൂത്രണ ബോർഡ് കൂടുതൽ ശ്രദ്ധ പതിപ്പിക്കണമെന്നും പ്രവാസി നിക്ഷേപങ്ങളും വിഭവങ്ങളും ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള പദ്ധതികൾ ആവിഷ്കരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
date
- Log in to post comments