Post Category
പുല്ലാര-മേല്മുറി-കൈപ്പനക്കോട് ബൈപ്പാസ് റോഡ് ഒന്നാം ഘട്ട ഉദ്ഘാടനം നടന്നു
ചാലില്തൊടി - പയ്യനാഴി റോഡും ഉദ്ഘാടനം ചെയ്തു
പുല്ലാര-മേല്മുറി-കൈപ്പനക്കോട് ബൈപ്പാസ് കോണ്ക്രീറ്റ് റോഡിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്വഹിച്ചു. മുന് എം.എല്.എ. പി. ഉബൈദുല്ലയുടെ ആസ്തി വികസന ഫണ്ടില് നിന്നും ഏഴു ലക്ഷം രൂപ വകയിരുത്തി നിര്മിക്കുന്നതാണ് ഈ റോഡ്. മുന് എം.എല്.എ.യുടെ തന്നെ ആസ്തി വികസന ഫണ്ടില് നിന്നും 10 ലക്ഷം രൂപ ചെലവഴിച്ച് നിര്മാണം പൂര്ത്തീകരിച്ച ചാലില്തൊടി - പയ്യനാഴി കോൺക്രീറ്റ് റോഡും ജനങ്ങള്ക്കായി തുറന്നുകൊടുത്തു.
മുന് എം.എല്.എ. പി. ഉബൈദുല്ല, പൂക്കോട്ടൂര് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീസ കോടാലി, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്പേഴ്സണ് കെ. മന്സൂര്, പഞ്ചായത്തംഗങ്ങള്, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള് തുടങ്ങിയവര് ചടങ്ങില് പങ്കെടുത്തു.
date
- Log in to post comments