Skip to main content

ഗസ്റ്റ് ലക്ചറര്‍ നിയമനം

മാവേലിക്കര രാജാ രവി വര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നു. പെയിന്റിങ്, സ്‌കള്‍പ്ചര്‍ വിഭാഗങ്ങളിലായി രണ്ട് വീതം ഒഴിവുകളാണുള്ളത്. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടുകൂടിയ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കില്‍ എസ്.എസ്.എല്‍.സി. യോഗ്യതയും ബന്ധപ്പെട്ട വിഷയത്തില്‍ നാഷണല്‍ ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. പ്രധാന പ്രദര്‍ശനങ്ങളില്‍ പങ്കെടുത്തവര്‍ക്ക് മുന്‍ഗണന ഉണ്ട്. അഭിമുഖം ഒക്ടോബര്‍ 29-ന് രാവിലെ 11 ന് പ്രിന്‍സിപ്പല്‍  ഓഫീസില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍, മാര്‍ക്ക് ലിസ്റ്റുകള്‍, മുന്‍പരിചയം എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. ഫോണ്‍- 0479 2341199.

date