Skip to main content

ഗാന്ധി ചിത്രരചനാ മത്സരം: വിജയികൾക്ക്  സമ്മാനം വിതരണം ചെയ്തു 

ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് എറണാകുളം ജില്ലാ ഭരണകൂടവും ജില്ലാ ഇൻഫർമേഷൻ ഓഫീസും സംയുക്തമായി സംഘടിപ്പിച്ച ഗാന്ധി ചിത്രരചനാ മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം ജില്ലാ കലക്ടർ ജി. പ്രിയങ്ക നിർവഹിച്ചു. 
  
സത്യത്തിൻ്റെയും, സത്യാഗ്രഹത്തിൻ്റേയും അഹിംസയുടെ സന്ദേശങ്ങൾ പകർന്ന് നൽകിയ രാഷ്ട്രപിതാവാണെന്നും വാരാഘോഷത്തിൻ്റെ ഭാഗമായി നടത്തിയ മത്സരത്തിൽ  കുട്ടികളിൽ നിന്ന് നല്ല പങ്കാളിത്തം ഉണ്ടായതിൽ സന്തോഷമുണ്ടെന്നും ജില്ലാ കളക്ടർ പറഞ്ഞു.

 പഠനത്തോടൊപ്പം ഇത്തരം കഴിവുകളുമായി കുട്ടികൾ മുന്നോട്ടു പോകണമെന്നും മാതാപിതാക്കളുടെ പിന്തുണ ഇതിൽ അത്യന്താപേക്ഷിതമാണെന്നും അവർ പറഞ്ഞു. 

 ഗാന്ധിയൻ ആശയങ്ങളെക്കുറിച്ചും സർഗാത്മകതയെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിൽ വളർത്തുന്നതിനാണ് ഗാന്ധി ചിത്രരചനാ മത്സരം സംഘടിപ്പിച്ചത്. മത്സര വിജയികളായ  ഫോർട്ട് കൊച്ചി സെന്റ് മേരീസ് എ.ഐ.ജി.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാർഥിനി ആൻ പോളി റാഫേൽ, മൂവാറ്റുപുഴ സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ലിയോൺ സിജു, പിറവം സെന്റ് ജോസഫ് അപ്പർ പ്രൈമറി ആൻഡ് ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി സൂരജ് പ്രകാശ്,അങ്കമാലി ഡി പോൾ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി ആവണി വൈദേഹി കെ.എ, പള്ളിപ്പുറം എൽ.എഫ്. യു.പി.എസ്. വിദ്യാർഥി ദേവാനന്ദ് കെ.എ.,പിറവം ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥി ആൽബർട്ട് ഏലിയാസ്, തൃക്കാക്കര സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥി ജി. ഗ്രിതുദേവ്, മഞ്ഞുമ്മൽ ഗാർഡിയൻ ഏയ്ഞ്ചൽസ് യു.പി.എസ് നാലാം ക്ലാസ്സ്‌ വിദ്യാർഥിനി ഇവാന ഗ്രേസ് സ്റ്റാലിൻ, പള്ളുരുത്തി ഔവർ ലേഡീസ് സി.ജി.എൽ.പി. സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ആസിയ പി.ആർ. എന്നിവരാണ് ജില്ലാ കളക്ടറിൽ നിന്ന് മൊമെൻ്റൊയും സർട്ടിഫിക്കറ്റും സ്വീകരിച്ചത്.

ജില്ലാ കളക്ടറുടെ ചേംബറിൽ നടന്ന ചടങ്ങിൽ  ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. കെ വേലായുധൻ സ്വാഗതവും അസിസ്റ്റന്റ് എഡിറ്റർ എ. ടി  രമ്യ നന്ദിയും പറഞ്ഞു. അസിസ്റ്റന്റ് ഇൻഫർമേഷൻ ഓഫീസർ നീർജ ജേക്കബ്, ഇൻഫർമേഷൻ അസിസ്റ്റന്റുമാരായ ജെ.അനുജ, വി. ആർ ഐശ്വര്യ, ഫിലിം ഓപ്പറേറ്റർ അനീഷ്, വിജയികളായ കുട്ടികളുടെ മാതാപിതാക്കൾ എന്നിവർ പങ്കെടുത്തു.

date